മിമിക്രി വേദിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ ടിനി ടോം ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ്. ഒരേ സമയം മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഭിനയിച്ച ടിനി ഇവർ രണ്ടുപേർക്കുമൊപ്പമുള്ള തന്റെ അനുഭവങ്ങൾ വിവരിക്കുന്നു. ഒരു പ്രമുഖ എന്റർടെയിന്മെന്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടിനി ഇരുവരെയും പറ്റി സംസാരിച്ചത്..
ലാലേട്ടന് വല്ലാത്ത ഒരു എനർജിയാണ്. രാത്രി ഒരു മണി വരെയൊക്കെ കമ്പനി കൂടിയിരുന്നിട്ട് രാവിലെ 7 മണിക്ക് മുൻപേ പുള്ളി റെഡിയാകും. നമ്മൾ രണ്ടു ദിവസം കോഞ്ഞാട്ടയായിപ്പോകും. എവിടുന്നാണ് ഈ എനർജി ലഭിക്കുന്നത് എന്നറിയില്ല. ലാലേട്ടനൊപ്പം സ്റ്റേജ് ഷോകളിലും ഞാൻ പോയിട്ടുണ്ട്. സ്റ്റേജിലെ പൊടി വരെ ചിലപ്പോൾ അദ്ദേഹം തുടയ്ക്കും. ഒരു വലിയ താരമാണ് താൻ എന്ന ചിന്ത അദ്ദേഹത്തിനില് ഒരു സിനിമാ സെറ്റിൽ അദ്ദേഹം വരുന്നത് പോലും അറിയില്ല. ചിലപ്പോൾ നമ്മുടെ പിന്നിൽ വന്ന് ഒരു അടിയൊക്കെ തന്നിട്ടാണ് അദ്ധേഹത്തിന്റെ 'ഇൻട്രൊ'. സെറ്റിൽ ചായ കൊടുക്കാൻ വരുന്നയാളുടെ താടിയിൽ പിടിച്ചിട്ട് കുശലം ചോദിക്കുക. അങ്ങനെ നമ്മൾ വിചാരിക്കാത്ത ഒരു ഏരിയയിലേക്കാണ് പുള്ളി സഞ്ചരിക്കുന്നത്
നേരെ മറിച്ചാണ് മമ്മൂക്ക. ലാലേട്ടൻ പുറത്ത് കുഞ്ഞാണ്. മമ്മൂക്കയുടെ ഉള്ളിലാണ് കുഞ്ഞ്. മമ്മൂക്ക സെറ്റിലേക്ക് വരുന്നത് കൊടുങ്കാറ്റ് പോലെയാണ്. അഞ്ചാറ് പേർ ചുറ്റുമുണ്ടാകും. പുള്ളിയെ കാണുമ്പോൾ ഭയങ്കര സീരിയസ് ആയിട്ട് തോന്നും. ചെന്ന് നോക്കുമ്പോൾ ചിലപ്പോൾ വീഡിയോ ഗെയിം കളിക്കുകയായിരിക്കും. ചുറ്റും ഗാഡ്ജെറ്റ്സ് ഉണ്ടാകും. എന്നിട്ട് നമ്മളോട് പറയും ഇത് നി ഒന്ന് ട്രൈ ചെയ്ത് നോക്കിയേ എന്നൊക്കെ
നൂതനമായ സാങ്കേതിക വിദ്യകളെപറ്റിയൊക്കെ മമ്മൂക്കയ്ക്ക് ഭയങ്കര അറിവാണ്. അദ്ദേഹത്തോടൊപ്പം 30 ദിവസം കഴിഞ്ഞാൽ നമുക്ക് ഒരു അഞ്ചു വർഷം മുന്നോട്ട് പോകാൻ സാധിക്കും. ഒരു സഞ്ചരിക്കുന്ന വിക്കീപീഡിയ. അതാണ് മമ്മൂക്ക...